News & Events
Guruvayur Devaswom Board LDC Notification 2025
- April 1, 2025
- Posted by: DOTS ACADEMY
- Category: Exam Updates
No Comments
ഗുരുവായൂർ ദേവസ്വം ബോർഡ് LDC നോട്ടിഫിക്കേഷൻ
കാറ്റഗറി നമ്പർ: 001/2025
- ശമ്പള സ്കെയിൽ : 26,500- 60,700
- വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം ( ഹിന്ദുക്കളായ ഉദ്യോഗാർത്ഥികൾക്ക് മാത്രം )
- നിയമന രീതി : നേരിട്ടുള്ള നിയമനം
- പ്രായപരിധി: 18-36
ഉദ്യോഗാർത്ഥികൾ 01/01/2007 നും 02/01/1989നും ഇടയിൽ ജനിച്ചവരായിരിക്കണം
പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും മറ്റ് പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്
ഗ്രേയ്സ്മാർക്ക്
- ഗുരുവായൂർ ദേവസ്വത്തിൽ വർഷങ്ങളായി താൽക്കാലികമായി
- / ദിവസവേതന അടിസ്ഥാനത്തിൽ ഈ തസ്തികയിൽ ജോലി ചെയ്തവരോ ചെയ്തു വരുന്നവരോ
ആയ യോഗ്യരായ ജീവനക്കാർക്ക് അവർ ജോലി ചെയ്ത വർഷത്തിന്റെ അടിസ്ഥാനത്തിൽ മാർക്ക് ലഭിക്കും (1 വർഷം ജോലി ചെയ്താൽ 1 മാർക്ക് അങ്ങനെ 10 മാർക്ക് വരെ ലഭിക്കും )
പരീക്ഷാഫീസ് :-
- ജനറൽ – 500 രൂപ
- ജനറൽ EWS – 500 രൂപ
- ഒ ബി സി – 500 രൂപ
- എസ് സി/ എസ് ടി -250 രൂപ
👉 കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള വെബ് പോർട്ടിലിലെ പെയ്മെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി തുക അടയ്ക്കേണ്ടതാണ്
👉 ഡിഡി ആയോ മണിഓർഡർ ആയോ ചെല്ലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ ഫീസ് അടയ്ക്കാൻ പാടില്ല.
👉 ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല
അപേക്ഷ അയക്കേണ്ട വിധം
- ഔദ്യോഗിക വെബ്സൈററ്റായ http://www.kdrb.kerala.gov.in വഴി Apply Online എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം യൂസർ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- അപ്ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തതായിരിക്കണം
- വിദ്യാഭ്യാസ യോഗ്യത ജാതി,പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:- 28.04.2025 രാത്രി 12 മണി വരെ